കോഴിക്കോട് : ലയൺസ് ക്ലബ് ഇൻറർനാഷണലും ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷനും എസി വിയും ചേർന്നു നൽകുന്ന ലൈഫ് ടൈം പുരസ്കാരം ചലച്ചിത്രനടൻ മധുവിനും നടി ശാരദയ്ക്കും സമ്മാനിച്ചു. കോഴിക്കോട് ടാഗോർ ഹാളിൽ സെപ്റ്റംബർ 27ന് നിറഞ്ഞ സദസ്സിലാണ് ആണ് പുരസ്കാരങ്ങൾ സമർപ്പിക്കപ്പെട്ടത്.

കോഴിക്കോട്ടുകാർ കല എന്ന് കേട്ടാൽ ജീവൻ പോലും പകരം നൽകുന്നവരാണെന്ന്  മധു പറഞ്ഞു.

ദേവരാജൻ മാസ്റ്ററുടെ ശിഷ്യയും സംഗീതലോകത്ത് 50 വർഷം പൂർത്തിയാക്കിയ ഗായികയുമായ പി മാധുരിയ്ക്ക് പ്രത്യേക പുരസ്കാരം നൽകി. ശ്രീകാന്ത്, സുനിൽകുമാർ, ലതിക എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.

മേയർ തോട്ടത്തിൽ രവീന്ദ്രൻ, പി വി ഗംഗാധരൻ , മാമുക്കോയ, കമാൽ വരദൂർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ദേവരാജൻ സംഗീതം നൽകിയ ഗാനങ്ങൾ ഉൾക്കൊള്ളുന്ന ദേവരാഗസന്ധ്യ  വോയ്സ് ഓഫ് കാലിക്കറ്റ് ഓർക്കസ്ട്ര അവതരിപ്പിച്ചു.

Categories: ആദരം

Leave a Reply

Your email address will not be published. Required fields are marked *