മലയാളിയുടെ പ്രിയകവി വീരാൻകുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം – ലോക കവിത – കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ, ആധുനിക – ആധുനീകാനന്തര ലോക കവിതയുടെ പരിച്ഛേദമാണ്.

25 കവികളുടെ രചനകൾ, പലരുടെയും ഒന്നിലേറെ കവിതകൾ, ഒപ്പം അവരുടെ ജീവചരിത്രക്കുറിപ്പും. നോബൽ സമ്മാനം നേടിയ വിസ്ലാവ സിംബോർസ്കയാണ് ആദ്യകവി. മിറോസ്ലാവ് ഹോലുബ്,
എയ്ഞ്ചൽ ഗോൺസാലസ് , വെർണർ ആസ്പെൻസ്ട്രോം … എന്നിവരിലൂടെ  അറബിക്കവിതാലോകത്തെ തലയെടുപ്പുള്ള അഡോണിസ് എന്ന അലി അഹമ്മദ് സെയ്ദ് – ൽ എത്തിച്ചേരുന്ന മുൻനിര കവികൾ.

ഫലസ്തീൻ കവി മഹ് മൂദ് ദർവീഷിന്റെ പ്രശസ്തമായ തിരിച്ചറിയൽ കാർഡ് , വാക്കുകൾ എന്നീ കവിതകളും ലോക കവിതയിലുണ്ട് .

ഫലസ്തീൻ ദേശീയതയുടെ ഭാവനാഭൂപടം ആദ്യം തെളിയുന്നത് മഹമൂദ് ദർവീഷിന്റെ കവിതകളിലാണെന്ന് പറയാറുണ്ട്. ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യ ശ്രമങ്ങളും, രാജ്യം നഷ്ടപ്പെടുന്നവരുടെ രോഷവും സങ്കടവും തീക്ഷ്ണമായി പ്രതിഫലിക്കുന്നവയാണ് ആ  കവിതകൾ.

എന്റെ വാക്കുകൾ ഗോതമ്പായിയിരുന്നപ്പോൾ ഞാൻ മണ്ണായിരുന്നു
എന്റെ വാക്കുകൾ ക്ഷോഭമായിരുന്നപ്പോൾ ഞാൻ കൊടുങ്കാറ്റ്
എന്റെ വാക്കുകൾ പാറയായിരുന്നപ്പോൾ ഞാൻ നദിയായിരുന്നു
എന്റെ വാക്കുകൾ തേനായി മാറിയപ്പോൾ  ഈച്ചകൾ എന്റെ ചുണ്ടിനെ പൊതിഞ്ഞു
-മഹ് മൂദ് ദർവീഷ്

തന്റെ കവിതാ ഭാവുകത്വത്തോടു ചേർന്നു പോകുന്ന രചനകളാണ് ഈ പുസ്തകത്തിൽ അധികവും എന്ന് എന്ന് വീരാൻകുട്ടി. അതോടൊപ്പം ‘വിവർത്തനത്തിൽ നഷ്ടപ്പെടുന്നതാണ് കവിത’ എന്ന റോബർട്ട് ഫ്രോസ്റ്റിന്റെ വാക്കുകൾ ഈ കൃതി നീതികരിക്കുന്നുണ്ടാകാം എന്നു പറയാനും അദ്ദേഹം മടിക്കുന്നില്ല.

ലോകകവിത
കവിതാവിവർത്തനങ്ങൾ
വീരാൻകുട്ടി
ഐ പി ബി ബുക്സ്
കോഴിക്കോട് 673 004
വില 120 രൂപ


Categories: Book Shelf

One comment

കവിതയെ പ്രണയിക്കുന്നവർക്ക് ഒരു കൈപ്പുസ്തകം

  1. സ്നേഹം മനോഹരേട്ടാ ഈ കുറിപ്പിനും പുസ്തക ത്തിൻറെ കവർ മനോഹരമാക്കിയതിനും

Leave a Reply

Your email address will not be published. Required fields are marked *